ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു
Jul 23, 2025, 17:59 IST
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങൾ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായത്. പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയായാൽ തിരഞ്ഞെടുപ്പിന ഷെഡ്യുൾ പ്രഖ്യാപിക്കും.
അതേസമയം, അടുത്ത ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി ബിജെപി നേതൃതലത്തിൽ ചർച്ചകൾ ആരംഭിച്ചു.ശനിയാഴ്ച ചേരുന്ന എൻഡിഎ യോഗത്തിൽ, ഉപരാഷ്ട്രപതിയെ പേര് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം.
ലോക്‌സാഭയിലെയും, രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യുക. ഇരുസഭകളിലുമായി 422 അംഗങ്ങൾ ഉള്ള എൻഡിഎയുടെസ്ഥാനാർഥിക്ക് അനായാസം ജയിക്കാനാകും.