വീണ്ടും സംസ്ഥാന പര്യടനത്തിൽ സജീവമാകാൻ വിജയ്
Nov 20, 2025, 15:11 IST
കരൂർ അപകടത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സംസ്ഥാന പര്യടനം പുനരാരംഭിക്കാൻ നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരത്തോടെ പൊതുയോഗം ആരംഭിക്കാനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ 4 യോഗം വിധം നടത്താനാണ് നിലവിലെ തീരുമാനം