വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ;പ്രതിപക്ഷം പ്രതിഷേധം തുടരും
Apr 3, 2025, 11:20 IST
ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.