പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ്: നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ വിജയം

 

പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം, രജിനഗർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികക്ക് തകര്‍പ്പന്‍ വിജയം. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി ഹസീറാണി രഥ് 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ രണ്ടാം സ്ഥാനത്തെത്തി.  മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മിലന്‍ പ്രഥാനെയാണ് പിന്തുണച്ചിരുന്നത്. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.

മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ രജിനഗറിലും ബിജെപി സ്ഥാനാർത്ഥി ശംഖാരവ് സർക്കാർ വിജയിച്ചു. 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ആം ഉന്നായൻ ജനതാ പാർട്ടിയുടെ ഗോലം നബി ആസാദ് രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന്റെ അബ്ദുല്ലാഹിൽ കാഫി മൂന്നാമതും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി റബിബുൾ ആലം ചൗധരി നാലാമതും എത്തി. സിപിഎം സ്ഥാനാർത്ഥി അഞ്ചാം സ്ഥാനത്താണ്.

നന്ദിഗ്രാമിൽ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയിച്ചിരുന്നത് സുവേന്ദു അധികാരിയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തോടെ ബംഗാൾ നിയമസഭയിൽ ബിജെപിയുടെ അംഗബലം 209 ആയി ഉയര്‍ന്നു.