62.2 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയിൽ
Jul 16, 2025, 12:09 IST
മുംബൈ വിമാനത്താവളത്തിൽ 62.2 കോടി രൂപ വിലമതിക്കുന്ന 6 കിലോ കൊക്കെയ്നുമായി യുവതി അറസ്റ്റിൽ. ക്യാപസ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. 300 ക്യാപ്‌സളുകൾ കണ്ടെടുത്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വൃത്തങ്ങൾ പറഞ്ഞു.
ബിസ്‌ക്കറ്റ്, ചോക്ലേറ്റ് പാക്കറ്റുകളിലാണു ലഹരി ക്യാപ്‌സളുകൾ ഒളിപ്പിച്ചിരുന്നത്. ദോഹയിൽ നിന്നു മുംബൈയിൽ വിമാനം ഇറങ്ങിയ സ്ത്രീയാണു രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.