മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ യുവതിയുടെ മൃതദേഹം
Dec 28, 2025, 20:16 IST
നോയിഡയിൽ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നോയിഡയിലെ സെക്ടർ 142-ലുള്ള മാലിന്യക്കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 22നും-25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് അനുമാനിക്കുന്നത്. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായും പൊലീസ് അറിയിച്ചു.അതേസമയം, യുവതിയെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.