രാഹുൽ ​ഗാന്ധിയെയും അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് യോ​ഗി ആദിത്യനാഥ്; 'കലാപം ഉണ്ടാക്കുന്നവർക്ക് മുന്നിൽ മൂക്ക് ചൊറിഞ്ഞ് നോക്കി നിൽക്കുന്നവർ' 

 
yogi

രാഹുൽ ​ഗാന്ധിയെയും അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് ഉത്തർപ്ര​ദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ലോക് ഭവനിൽ ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവീസസ് കമ്മീഷൻ സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് പരീക്ഷയിൽ പാസ്സായ 1334 ജൂനിയർ എൻജിനീയർമാർ, കംപ്യൂട്ടർ ആൻഡ് ഫോർമെൻമാർക്ക് നിയമന ഉത്തരവ് നൽകുന്ന പരിപാടിയിലാണ് പ്രതിപക്ഷ നേതാക്കളുടെ പേരെടുത്ത് പരാമർശിക്കാതെ യോ​ഗിയുടെ വിമർശനം.

കഴിവും നിശ്ചയദാർഢ്യവും ചേർന്നാൽ മാത്രമേ ബുൾഡോസർ ഓടിക്കാൻ കഴിയൂ എന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഇതിന് ഹൃദയവും മനസ്സും വേണം. കലാപം ഉണ്ടാക്കുന്നവർക്ക് മുന്നിൽ മൂക്ക് ചൊറിഞ്ഞ് നോക്കി നിൽക്കുന്നവർ ബുൾഡോസറിന് മുന്നിൽ തോൽക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

നിയമനം ലഭിച്ചവരിൽ എല്ലാ ജില്ലയിൽ നിന്നുള്ളവരുമുണ്ട്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വേർതിരിവ് ഉണ്ടായിട്ടില്ല. മുൻപ് യുപിയിൽ  അരാഷ്ട്രീയതയും അഴിമതിയുമായിരുന്നു എന്നും ആദിത്യനാഥ് ആരോപിച്ചു.