'പ്രധാനെ പുറത്താക്കി നിങ്ങൾ പ്രധാനമന്ത്രിയെ രക്ഷിച്ചു'; ലോക്സഭയിൽ ബി.ജെ.പിക്കെതിരെ അഖിലേഷ് യാദവ്

 

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പരീക്ഷാ പേപ്പർ ചോർച്ചാ വിരുദ്ധ ബില്ലിന്മേലുള്ള ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെ മാറ്റിക്കൊണ്ട് പ്രധാനമന്ത്രിയെ രക്ഷിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അഖിലേഷ് പരിഹസിച്ചു.

സർക്കാരിനെ കീഴടങ്ങാൻ നിർബന്ധിതരാക്കിയ രാജ്യത്തെ യുവാക്കളുടെ ഐക്യത്തെ അഭിനന്ദിക്കുന്നതായി അഖിലേഷ് പറഞ്ഞു. ബി.ജെ.പി സർക്കാർ അജയ്യരാണെന്ന് കരുതിയെങ്കിലും യുവാക്കൾ അവരുടെ മനോവീര്യത്തിലൂടെ സർക്കാരിനെ തലകുനിപ്പിച്ചു. കർഷക പ്രക്ഷോഭത്തിന് ശേഷം രക്ഷിതാക്കളുടെ പിന്തുണ ലഭിച്ച ആദ്യ പ്രക്ഷോഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി അധികാരത്തിൽ വന്നത് മുതൽ വിദ്യാഭ്യാസരംഗത്തെ ഒറ്റനിറം പൂശി നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും, ഇതാണ് വിദ്യാർഥികളെ വൻ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അഖിലേഷ് ആരോപിച്ചു.