'തരൂരിൻറെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന ആശങ്ക വന്നു'; കോഴിക്കോട് ഡിസിസി

 

ശശി തരൂരിൻറെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളിൽ വിശദീകരണവുമായി ഡിസിസി രംഗത്ത്. കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല. എം കെ രാഘവൻ  എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം അറിയിച്ചത്. തരൂരിൻറെ  പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്ന് ഡിസിസി വ്യക്തമാക്കി.

ചില നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ വ്യക്തമാക്കി. കോൺഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആർ ഷഹീനും വ്യക്തമാക്കി. ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയിൽ നിന്നും പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.