'പി.കെ ശശി വിഭാഗീയത വളർത്താൻ ശ്രമിക്കുന്നു': സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
Nov 25, 2022, 08:43 IST
പാലക്കാട് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടി അന്വേഷണ കമ്മീഷൻ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ പി കെ ശശിയ്ക്ക് മുഖ്യ പങ്കെന്നാണ് വിമർശനം.
ജില്ലാ നേതൃത്വം മോശമെന്ന് വരുത്തി തീർക്കാൻ ശശി ശ്രമിക്കുന്നു. കെ ടി ഡി സി ചെയർമാനായിട്ടും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെ ടി ഡി സി ഓഫീസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുന്നുവെന്നും വിമർശനം. ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ അംഗങ്ങളാണ് ഇരുവരും.