'ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ എൽഡിഎഫിന് വിജയസാധ്യത'; സംസ്ഥാന ഇന്റലിജിൻസ് റിപ്പോർട്ടിൽ സൂചന

 

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ എൽഡിഎഫിന് വിജയസാധ്യത എന്ന് സംസ്ഥാന ഇഞ്ചലിജൻസ് റിപ്പോർട്ട്. രണ്ടാംഘട്ട റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളതെന്നാണ് സൂചന. ആറ്റിങ്ങൽ, മാവേലിക്കര, തൃശ്ശൂർ, ആലത്തൂർ, പാലക്കാട്,വടകര, കണ്ണൂർ എന്നീ ലോക്‌സഭാ മണ്ഡലത്തിലാണ് എൽഡിഎഫിന് വിജയസാധ്യത കാണുന്നത്. പത്തനംതിട്ട, ചാലക്കുടി, കോട്ടയം, ആലപ്പുഴ എന്നീ 4 സീറ്റുകളിൽ യുഡിഎഫ്- എൽഡിഎഫ് കടുത്തമത്സരം എന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാവരും ഉറ്റ് നോക്കുന്ന തിരുവനന്തപുരത്ത് ബിജെപിക്കും കോൺഗ്രെസ്സിനും തുല്യ സാധ്യതയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരാണ്. എൻഡിഎക്കായി രാജീവ് ചന്ദ്രശേഖരാണ് മത്സരിക്കുന്നത്.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിലിനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കി. ആകെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞൈടുപ്പ് നടക്കുന്നത്. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് ഏപ്രിൽ 26 -നാണ് വോട്ടെടുപ്പ്. ജൂൺ നാലിന് ഫലമറിയാം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 ൽ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. സംസ്ഥാനത്ത് 2,70,99,326 വോട്ടർമാരുണ്ട്