സോഷ്യൽ മീഡിയ തൂക്കി ‘പൂക്കി സിഎം’; വൈറൽ ചിരിക്ക് പിന്നിലെ ആ വാത്സല്യക്കഥ പറഞ്ഞ് വി.ഡി സതീശൻ
May 19, 2026, 22:31 IST
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ തന്റെ ‘പൂക്കി സിഎം’ റിയാക്ഷനും അതിന് പിന്നിലെ വൈറൽ ചിരിക്കുമുള്ള രഹസ്യം പരസ്യമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമോ എന്ന കാര്യത്തിൽ ഒരു യുവാവ് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഭാവവ്യത്യാസങ്ങളും ചിരിയുമാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വലിയ രീതിയിൽ റീൽസുകളായും മീമുകളായും പ്രചരിക്കുന്നത്.
ചെറുപ്പക്കാർക്കിടയിൽ ഈ വീഡിയോ തരംഗമായതോടെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇതിന് പിന്നിലെ കഥ വിശദീകരിച്ച് രംഗത്തെത്തിയത്. ഒരു മാധ്യമപ്രവർത്തകനല്ല, മറിച്ച് വളരെ കൗതുകത്തോടെ മുന്നിലിരുന്ന ഒരു സാധാരണ പയ്യനാണ് തന്നോട് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അവനോട് തോന്നിയ പ്രത്യേക വാത്സല്യമാണ് ആ മറുപടിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.