ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

 

ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബൈയിലെ പച്ചപ്പിലൂടെ സ്വൈര്യവിഹാരം നടത്തുന്ന ല്ലാമകളുടെ മനോഹരമായ ദൃശ്യങ്ങളാണ് അദ്ദേഹം തന്‍റെ സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

ഒരു പുൽമേടിലൂടെ മൂന്ന് ല്ലാമകൾ ഉലാത്തുന്നതാണ് വീഡിയോയിലുള്ളത്. രണ്ട് വെള്ള ല്ലാമകളും അവയ്‌ക്കൊപ്പം കഴുത്തിലും മുഖത്തും വെളുത്ത അടയാളങ്ങളുള്ള തവിട്ടുനിറത്തിലുള്ള ഒരു കുട്ടി ല്ലാമയുമാണ് ദൃശ്യങ്ങളിലുള്ളത്. ക്യാമറ കണ്ടപ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്ന ല്ലാമകളുടെ ഭാവങ്ങളാണ് വീഡിയോയെ കൂടുതൽ ആകർഷകമാക്കുന്നത്. ദൂരെയുള്ള ബുർജ് ഖലീഫയുടെ കാഴ്ചയും ആകാശത്തെ വെളുത്ത മേഘങ്ങളും വീഡിയോയ്ക്ക് പശ്ചാത്തലമാകുന്നു.