കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും റെക്കോര്‍ഡ് ബുക്കില്‍; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഓപ്പണര്‍
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ഓപ്പണര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ആറാം ഓവറില്‍ ബെന്‍ ഫൗള്‍ക്‌സിനെതിരെ സിക്‌സര്‍ നേടി ഗെയ്‌ലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. കെയ്ല്‍ ജെയ്മിസനെ സിക്‌സര്‍ പറത്തിയാണ് റെക്കോര്‍ഡ് നേട്ടം. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സറുകള്‍ പറത്തുന്ന ആദ്യതാരം എന്ന നേട്ടവും രോഹിത്തിന് സ്വന്തം. 29 പന്തില്‍ 26 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
അതേസമയം, സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് നേടുന്ന താരമെന്നെ റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍ താന്‍ തന്നെയെന്ന് തെളിയിക്കുന്ന ബാറ്റിംഗ് വിരുന്നാണ് വഡോദരയില്‍ കണ്ടത്. 25 റണ്‍സിലെത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡ്. 28,000 റണ്‍സ് ക്ലബിലെത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് കോലി. നേട്ടം 624 ഇന്നിംഗ്‌സില്‍.
സച്ചിന് 28,000 കടക്കാന്‍ 644 ഇന്നിംഗ്‌സ് വേണ്ടിവന്നു. കുമാര്‍ സംഗക്കാരയാണ് 28,000 റണ്‍സ് പിന്നിട്ട മറ്റൊരു താരം. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ പുരുഷ താരമാണിപ്പോള്‍ താരമാണ് കോലി. കോലിക്ക് മുന്നിലുള്ളത് 34,357 റണ്‍സുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. മറികടന്നത് 28,016 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയെ. 37 വയസ്സുകാരനായ കോലി 309 ഏകദിനത്തിലും 125 ന്റി20യിലും 123 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. 84 സെഞ്ച്വറിയും കോലിയുടെ പേരിനൊപ്പമുണ്ട്. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലി അടുത്ത വര്‍ഷത്തെ ലോകകപ്പ് വരെ ടീമില്‍ തുടരാമെന്ന പ്രതീക്ഷയിലാണ്.