അമരീന്ദർ സിംഗും മുഹമ്മദ് യാസിറും കേരള ബ്ലാസ്റ്റേഴ്‌‌സിലേക്ക്; കരാർ ഒപ്പുവെച്ചു

 

ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരങ്ങളായ ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. ചെന്നൈയിൽ നടക്കുന്ന പ്രീ സീസൺ ക്യാമ്പിൽ ചേർന്ന ഇരു താരങ്ങളും ഒരു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഒഡീഷ എഫ്.സിയിൽ നിന്ന് എത്തുന്ന 33-കാരനായ അമരീന്ദർ സിംഗിന്റെ നീണ്ടകാലത്തെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് നിരയ്ക്ക് വലിയ കരുത്താകും. എഫ്.സി ഗോവയിൽ നിന്നാണ് വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള ഇന്ത്യൻ അന്താരാഷ്ട്ര താരം മുഹമ്മദ് യാസിർ എത്തുന്നത്. യാസിറിന്റെ വരവ് ടീമിന്റെ ആക്രമണ നിരയ്ക്ക് പുതിയ വേഗതയും വൈവിധ്യവും നൽകും.