വൈറൽ ചിത്രത്തെക്കുറിച്ച് ഒടുവിൽ പ്രതികരിച്ച് അർജന്‍റീന നായകന്‍ ലയണൽ മെസി

 

 

ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്‍റീനയും നേർക്കുനേർ വരാനിരിക്കെ, സ്പാനിഷ് യുവതാരം ലാമിൻ യമാലിനൊപ്പമുള്ള തന്‍റെ വൈറൽ ചിത്രത്തെക്കുറിച്ച് ഒടുവിൽ പ്രതികരിച്ച് അർജന്‍റീന നായകന്‍ ലയണൽ മെസി. കുഞ്ഞായിരുന്ന യമാലിനെ മെസി കുളിപ്പിക്കുന്ന 2007-ലെ ആ ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ന്യൂയോർക്കിൽ നടന്ന ഫിഫയുടെ ഫനാറ്റിക്‌സ് ഫെസ്റ്റിൽ സംസാരിക്കുമ്പോഴാണ് മെസി ആ ചിത്രത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്.

ആ ചിത്രം തികച്ചും അവിശ്വസനീയമാണെന്ന് മെസി പറഞ്ഞു. അവൻ വെറുമൊരു കുഞ്ഞായിരുന്നപ്പോഴാണ് ഞാൻ ആ ചിത്രമെടുത്തത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്നു എന്നത് അസാധാരണമായ കാര്യമാണ്. യമാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അവൻ ഒരു അസാധ്യ കളിക്കാരനാണ്, ആഗോള താരം. അവന്റെ വിജയം ബാഴ്‌സലോണയുടെ വിജയമായതുകൊണ്ട് തന്നെ അവന് ഞാൻ എല്ലാ ആശംസകളും നേരുന്നു. യമാലിന് 19 വയസ് മാത്രമാണ് പ്രായം, വലിയൊരു കരിയർ അവന് മുന്നിലുണ്ട്. യമാലിന് എല്ലാ നന്മകളും നേരുന്നു, പക്ഷേ ഫൈനലിൽ അവന്‍റെ മികച്ച കളി പുറത്തെടുക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇത്തവണ അവൻ ചാമ്പ്യനാകില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ മറന്ന് പോരാടും, സ്പെയിൻ മികച്ചൊരു ടീമാണ്, യമാല്‍ മാത്രമല്ല അർക്കുള്ളതെന്നും മെസി വ്യക്തമാക്കി.