ലയണല്‍ മെസിയില്ലാതെ കളത്തിലിറങ്ങിയ അര്ജിന്റീനയ്ക്ക് മിന്നും ജയം
ഇതിഹാസതാരം ലയണല്‍ മെസിയില്ലാതെ കളത്തിലിറങ്ങിയ അര്ജിന്റീനയ്ക്ക് മിന്നും ജയം. സൗഹൃദ മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് നീലപ്പട തകര്‍ത്തത്. മൂന്ന് താരങ്ങള്‍ ഇരട്ടഗോളുകള്‍ നേടി.
നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. അവശേഷിച്ച ഗോള്‍ മാക് അലിസ്റ്റര്‍ വകയായിയിരുന്നു. കളിയുടെ എട്ടാം മിനിറ്റില്‍ നിക്കോ പാസ് ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നാലുഗോളുകളാണ് കോസ്റ്റാറിക്ക വലയില്‍ അര്‍ജന്റീന അടിച്ചുകയറ്റിയത്. 38ാം മിനിറ്റിലായിരുന്നു നിക്കോ പാസിന്റെ രണ്ടാം ഗോള്‍. അല്‍വാരസ് 35ാം മിനിറ്റിലും 43ാം മിനിറ്റിലും ലക്ഷ്യം കണ്ടു.രണ്ടാം പകുതിയില്‍ 48ാം മിനിറ്റില്‍ മസ്റ്റാന്റുവാനോയാണ് അര്‍ജന്റീനയുടെ അഞ്ചാം ഗോള്‍ നേടിയത്. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഏഴാം ഗോളും മസ്റ്റാന്റുവാനോയുടെ കാലില്‍ നിന്നായിരുന്നു. 78ാം മിനിറ്റിലായിരുന്നു മാക് അലിസ്റ്ററിന്റെ ഗോള്‍.