യുഎഇയെ 70 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, താരമായി ആര്യവീർ സെവാഗ്

 

യുഎഇയെ 70 റൺസിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആര്യവീർ സെവാഗിന്റെ സെഞ്ചുറിയുടെ കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 239 റൺസിന് ഓൾഔട്ടായി. ഗ്രൂപ്പ് എ-യിൽ നിന്ന് പാകിസ്താനൊപ്പം ഇന്ത്യയും സെമിയിലെത്തി. അഫ്ഗാനിസ്ഥാനാണ് സെമിയിലെ ഇന്ത്യയുടെ എതിരാളികൾ.

168 പന്തുകൾ നേരിട്ട് 17 ഫോറുകളും 7 സിക്സറുകളും അടക്കം 160 റൺസെടുത്ത ആര്യവീർ സെവാഗാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് പകരുന്നത്. വി.കെ വിനീത് 67 റൺസ് നേടി. 310 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ നിരയിൽ അഹമ്മദ് ഖുദാദാദ് (74) അർധസെഞ്ചുറിയോടെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യക്കായി ഇഷാൻ സൂദ് 4 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.