ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: മഴ വില്ലനായി; ഇന്ത്യ-അഫ്ഗാൻ മത്സരം ഉപേക്ഷിച്ചു
Sep 28, 2026, 13:01 IST
ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ മഴ വില്ലനായി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ-ഹോങ്കോങ് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചു.
മത്സരം നടക്കാതിരുന്നതോടെ ഉയർന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറി. ആദ്യ ക്വാർട്ടർ ഫൈനലിൽ പാക്കിസ്ഥാനും ഹോങ്കോങിനെതിരെ കളിക്കാനാകാതെ റാങ്കിങ്ങിന്റെ ആനുകൂല്യത്തിൽ സെമിയിൽ പ്രവേശിച്ചു.
ചൊവ്വാഴ്ച നടക്കുന്ന ശ്രീലങ്ക-നേപ്പാൾ ക്വാർട്ടർ ഫൈനലിലെ വിജയികളെയാണ് ഇന്ത്യ സെമിഫൈനലിൽ നേരിടുക. ഈ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഉയർന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയായിരിക്കും സെമിയിലെത്തുക.