ബെൽജിയൻ ഗ്രാൻപ്രീ: ഓസ്‌കർ പിയാസ്ട്രി ജേതാവ്

 

ബെൽജിയൻ ഗ്രാൻപ്രീ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മക്ലാരൻ ഡ്രൈവർ ഓസ്‌കർ പിയാസ്ട്രി ജേതാവ്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മക്ലാരന്റെ തന്നെ ലാൻഡോ നോറിസിനെ പിറകിലാക്കിയാണ് ആസ്‌ട്രേലിയൻ ഡ്രൈവർ പിയാസ്ട്രിയുടെ നേട്ടം.

ഇതോടെ പിയാസ്ട്രിയുടെ ഫോർമുല വൺ ലീഡ് 266 പോയന്റും നോറിസിന് 250 പോയന്റുമാണ്. 16 പോയന്റ് ലീഡുമായി പിയാസ്ട്രിയുടെ 2025 ലെ ആറാം വിജയമാണിത്. മക്ലാരൻ ഡ്രൈവർമാർ തമ്മിലുള്ള തുടർച്ചയായ മൂന്നാമത്തെ വൺ-ടു ഫിനിഷ് കണ്ട റേസിൽ ഫെറാറിയുടെ ചാൾസ് ലെക്ലെയർ 3-ാം സ്ഥാനത്തെത്തി. ശനിയാഴ്ച നടന്ന മൽസരത്തിലെ ജേതാവ് വെസ്റ്റപ്പൻ നാലാമതായും ഫിനിഷ് ചെയ്തു. മഴയും റേസ് ട്രാക്കിലെ വെള്ളം ദൃശ്യപരതയെ ബാധിക്കുമെന്നതിനാലും ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയായിരുന്നു മത്സരം തുടങ്ങിയത്.