അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

 

 

ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ്‌ വിംഗര്‍ വിനീഷ്യസ്‌ ജൂനിയര്‍, ബാഴ്‌സലോണ ഫോര്‍വേഡ്‌ റാഫീഞ്ഞ എന്നിവര്‍ക്ക്‌ പുറമെ, എന്‍ഡ്രിക്‌, ആന്ദ്രെ സാന്റോസ്‌, മാര്‍ക്വുഞ്ഞോസ്‌, ഗബ്രിയേല്‍, ബ്രൂണോ ഗ്യുമെയ്‌റസ്‌, എസ്‌റ്റെവോ എന്നിവരും ടീമിലുണ്ട്‌. ഒക്ടോബര്‍ മൂന്നിനാണ്‌ ഇന്ത്യ-ബ്രസീല്‍ മത്സരം. കൊല്‍ക്കത്തയിലെ വിഖ്യാതമായ സാള്‍ട്ട്‌ലേക്കാണ്‌ വേദി. ഓസ്‌ട്രേലിയക്കെതിരെ ബ്രസീലിന്‌ രണ്ട്‌ മത്സരമുണ്ട്‌. സെപ്‌തംബര്‍ 25,29 തീയതികളിലാണ്‌ ആ മത്സരങ്ങള്‍. അതിന്‌ ശേഷം കോച്ച്‌ കാര്‍ലോ ആഞ്ചലോട്ടിയുടെ മഞ്ഞപ്പട ഇന്ത്യയിലെത്തും.

2028 കോപ അമേരിക്ക, 2030 ഫിഫ ലോകകപ്പ്‌ എന്നിവ മുന്നില്‍ കണ്ടാണ്‌ ബ്രസീലിന്റെ ടീം പ്രഖ്യാപനം. ഫിഫ വിന്‍ഡോയില്‍ ബ്രസീലിന്‌ പുറമെ, പാനമ, ഉറുഗ്വെ ടീമുകളുമായും ഇന്ത്യക്ക്‌ കളിയുണ്ട്‌.

ബ്രസീല്‍ സ്‌ക്വാഡ്‌:

ഗോള്‍കീപ്പര്‍മാര്‍: ഹ്യുഗോ സോസ(കോറിന്ത്യന്‍സ്‌), പെഡ്രോ മൊറിസ്‌കോ (കൊറിടിബ), ഒറ്റാവിയോ (ക്രുസെയ്‌റോ).

ഡിഫന്‍ഡര്‍മാര്‍ : ആര്‍തര്‍ ഡയസ്‌ (അത്‌ലറ്റിക്കോ പിആര്‍), ഡഗ്ലസ്‌ സാന്റോസ്‌ (സെനിത്‌), ഗബ്രിയേല്‍ മഗലെസ്‌ (ആഴ്‌സണല്‍), ജെയര്‍ ( നോട്ടിംഗ്‌ഹാം ഫോറസ്‌റ്റ്‌), മാര്‍ക്വുഞ്ഞോസ്‌ (പാരിസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍), മത്തേസീഞ്ഞോ (കോറിന്ത്യന്‍സ്‌), മൗറോ ജൂനിയര്‍ (പി എസ്‌ വി), വിറ്റോര്‍ റെയ്‌സ്‌ (മാഞ്ചസ്‌റ്റര്‍ സിറ്റി), വെസ്ലെ (റോമ).

മിഡ്‌ഫീല്‍ഡര്‍മാര്‍ : ആന്ദ്രെ സാന്റോസ്‌ (മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌), ബ്രെനെ ബൈഡന്‍ (കോറിന്ത്യന്‍സ്‌), ബ്രൂണോ ഗ്യുമെയ്‌റസ്‌ (ആഴ്‌സണല്‍), ഡാനിലോ (ബൊട്ടഫോഗോ), ഡഗ്ലസ്‌ ലൂയിസ്‌ (യുവെന്റസ്‌), ഗബ്രിയേല്‍ ബോന്റെമ്പോ (സാന്റോസ്‌).

ഫോര്‍വേഡ്‌സ്‌ : എന്‍ഡ്രിക്‌ (റയല്‍ മാഡ്രിഡ്‌), എസ്‌റ്റെവോ (ചെല്‍സി), ജാവോ പെഡ്രോ (ചെല്‍സി), പെഡ്രോ (ഫ്‌ളമെംഗോ), റാഫീഞ്ഞ (ബാഴ്‌സലോണ), റയാന്‍ (ബൗണ്‍മൗത്ത്‌), സാമുവല്‍ ലിനി (ഫ്‌ളമെംഗോ), വിനീഷ്യസ്‌ ജൂനിയര്‍ (റയല്‍ മാഡ്രിഡ്‌).