ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരം കാണാനെത്തും

 

കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസവും ടീം ഗ്ലോബൽ സഹ ഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലെത്തുന്നു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ 'യൂണിവേഴ്‌സ് ബോസ്' തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ടീമിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തെ പ്രഖ്യാപിച്ചതും ഗെയി ലായിരുന്നു.

ക്രിസ് ഗെയിലിന്റെ സന്ദർശനം ടീമിനും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കും വലിയ ആവേശമാണെന്ന് ഉടമ സുഭാഷ് മാനുവൽ വ്യക്തമാക്കി. ഗെയിലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്. കരീബിയൻ ഇതിഹാസത്തെ നേരിൽ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.