ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

 

 

ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് സ്പെയിനിനെ നേരിടിനിറങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാൽ, കരിയർ അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് മാധ്യമങ്ങളോ വിമർശകരോ തീരുമാനിക്കേണ്ടതില്ലെന്നും പോര്‍ച്ചുഗലിനായുള്ള തന്‍റെ അവസാന മത്സരമായിരിക്കില്ല ഇന്നത്തേതെന്നും സ്പെയിനിനെതിരായ പോരാട്ടത്തിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ റൊണാള്‍ഡോ പറഞ്ഞു. താൻ ഈ ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും റൊണാള്‍ഡോ വ്യക്തമാക്കി.