ഒടുവിൽ കോംഗോ സൂപ്പർഫാൻ ലോകകപ്പ് വേദിയിൽ
Jun 24, 2026, 13:14 IST
ലോകകപ്പിൽ കൊളംബിയ-ഡിആര്‍ കോംഗോ പോരാട്ടത്തിനിടെ മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയം ഒരു അപൂര്‍വ നിമിഷത്തിന് സാക്ഷിയായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ സൂപ്പർഫാൻ മിഷേൽ കുക മബോളാഡിംഗ ഒടുവിൽ ഗ്യാലറിയിലെത്തി. എന്നാൽ, സൂപ്പർഫാനിന്‍റെ സാന്നിധ്യമുണ്ടായിട്ടും കൊളംബിയക്കെതിരായ മത്സരത്തിൽ കോംഗോയ്ക്ക് ജയിക്കാനാവാഞ്ഞത് ആരാധകര്‍ക്ക് നിരാശയായി. ഗ്രൂപ്പ് കെ-യിലെ കടുത്ത പോരാട്ടത്തിൽ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിനാണ് കോംഗോയെ മറികടന്നത്. പോർച്ചുഗലിനെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ച കോംഗോയ്ക്ക് രണ്ടാം മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തർക്ക് മുന്നിൽ വീണു.