ടി20 ലോകകപ്പ് മുതല്‍ ഫിഫ വേള്‍ഡ് കപ്പ് വരെ

 

പുതുവര്‍ഷത്തില്‍ കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശം നിറയ്ക്കുന്ന ടൂര്‍ണമെന്റുകളും മത്സരങ്ങളും. ഫിഫ ലോകകപ്പും ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പും ഹോക്കി ലോകകപ്പും ഏഷ്യന്‍ ഗെയിംസുമെല്ലാം ഈ കായിക വര്‍ഷത്തെ സമ്പന്നമാക്കും. 2026ലെ ഏറ്റവും വലിയ കായികോത്സവം ഫിഫ ലോകകപ്പ്. അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങള്‍ സംയുക്ത വേദിയാവുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ജൂണ്‍ പതിനൊന്ന് തുടക്കം. ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിലെ കിരീടപ്പോരാട്ടം ജൂലൈ പത്തൊന്‍പതിന്.

ഇന്ത്യയും ശ്രീലങ്കയും വേദിയാവുന്ന ഐസിസി ട്വന്റി 20 ലോകകപ്പ് ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെ. ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെ വനിതാ ട്വന്റി 20 ലോകകപ്പ്. ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ 19മുതല്‍ ഒക്ട്‌ബോര്‍ നാലുവരെ. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ കോമണ്‍വെല്‍ത്ത് ഗെയിംസ്. ജനുവരി ഒന്‍പതിന് വനിതാ പ്രീമിയര്‍ ലീഗിനും മാര്‍ച്ച് 26ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും തുടക്കം. ഐപിഎല്‍ ഫൈനല്‍ മേയ് 31ന്. ട്രാന്‍സ്ലാം ടെന്നിസിന് തുടക്കമാവുന്ന ജനുവരി 12മുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ.

മാര്‍ച്ച് എട്ടിന് ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രിയോടെ ഫോര്‍മുല വണ്ണില്‍ കാറുകള്‍ ചീറിപ്പായും. യുവേഫ ചാന്പ്യന്‍സ് ലീഗ് ഫൈനല്‍ മേയ് മുപ്പതിന്. ഓഗസ്റ്റ് 22ന് വേള്‍ഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്ല്‍ ടൂറിന് ഇന്ത്യ വേദിയാവുന്‌പോള്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് അള്‍ട്ടിമേറ്റ് ചാന്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 11 മുതല്‍ പതിമൂന്നുവരെ. ഇതിന് പുറമെ വിന്റര്‍ ഒളിംപിക്‌സും വിവിധ ലീഗുകളും ടൂര്‍ണമെന്റുകളും.