ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ
May 12, 2026, 18:19 IST
ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ. അഹമ്മദാബാദിൽ വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം. 11 കളിയിൽ 14 പോയിന്റുകളാണ് ഇരു ടീമുകൾക്കും. സൺറൈസേഴ്സ് നിലവിൽ രണ്ടാം സ്ഥാനത്തും ഗുജറാത്ത് മൂന്നാമതുമാണ്. ജയിക്കുന്ന ടീമിന് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പാകും. ഈ മത്സരം തോൽക്കുന്ന ടീമിനും പ്രതീക്ഷ ബാക്കിയുണ്ടാകും. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുക എന്നതും ഇരു ടീമുകളുടെയും ലക്ഷ്യമാകും. ഹൈദരാബാദിനും ഗുജറാത്തിനുമെന്ന പോലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സര ഫലം നിര്‍ണായകമാണ്.
ഇരു ടീമിന്റേയും ടോപ് ഓർഡറാണ് മത്സരത്തിൽ ശ്രദ്ധേയമാകുക. തുടർച്ചയായി നാല് കളികൾ ജയിച്ചാണ് ശുഭ്മൻ ഗില്ലും സംഘവും അഹമ്മദാബാദില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ഹൈദരാബാദ് ആകട്ടെ അവസാന ഏഴ് കളിയിൽ ആറിലും ജയിച്ചു.