ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഹർമൻപ്രീത് തീരുമാനം അറിയിച്ചത്.
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെയാണ് ഹർമൻപ്രീത് സ്ഥാനം ഒഴിയുന്നത്. വനിതാ ടീമിന് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഹർമൻപ്രീത്.
ബിസിസിഐയുടെ അവലോകന യോഗത്തിന് ശേഷമാണ് ഹർമൻ തീരുമാനം അറിയിച്ചത്. 2013ലാണ് ഹർമൻ ഏകദിന ക്യാപ്റ്റനായത്. 2016ൽ ടി20യുടെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുത്തു. 2022 മുതൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ വനിതാ ടീമിന്‍റെ ക്യാപ്റ്റനായി.
ഇന്ന്, ഞാൻ എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും, എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകുന്ന നിമിഷങ്ങളും ഇതിലുണ്ട്.
"ഞാൻ എന്റേതെല്ലാം ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനും നൽകിയിട്ടുണ്ട്, എൻ്റെ രക്തം, എൻ്റെ വിയർപ്പ്, എൻ്റെ സമയം, പലതവണ എൻ്റെ സ്വന്തം കളിയുടെയും വ്യക്തിപരമായ മോഹങ്ങളുടെയും ഒരു ഭാഗം പോലും. എന്റെ വ്യക്തിപരമായ പ്രകടനവും സ്വന്തം വളർച്ചയും എനിക്ക് വേണ്ടിയുള്ള കാര്യങ്ങളും മാറ്റിവെക്കേണ്ടി വന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കാരണം ടീം ഒന്നാമതായിരിക്കണമെന്ന് ഞാൻ വിശ്വസിച്ചു," - ഹർമൻപ്രീത് കുറിച്ചു