കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിന മത്സരം ഉപേക്ഷിച്ചു

 

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാമത്തെ ഏകദിന പോരാട്ടം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. പെയ്തൊഴിയാത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്.

ഹാമിൽട്ടണിൽ രാവിലെ മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് ആദ്യം ടോസ് വൈകുകയായിരുന്നു. തുടർന്ന് മഴ മാറി ടോസ് ഇടുകയും ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയും ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ വീണ്ടും കനത്ത മഴ തുടങ്ങുകയായിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നിലവിൽ 2-0ത്തിന് മുന്നിലാണ്. മത്സരം ഉപേക്ഷിച്ചതോടെ പരമ്പര കൈവിടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര 4-0ത്തിന് സ്വന്തമാക്കുകയാണ് ഇനി ഇന്ത്യൻ സംഘത്തിന് മുന്നിലുള്ള ലക്ഷ്യം.