വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ

 

 

വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 405 റണ്‍സ് 43.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 39 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ 3 മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടി.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ച്വറി നേട്ടമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 133 പന്തില്‍ 223 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 26 ഫോറും 8 സിക്‌സുമാണ് ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 75 പന്തില്‍ 101 റണ്‍സ് നേടിയ രോഹിത് ശര്‍മയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 10 ഫോറും 6 സിക്‌സുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. 19 പന്തില്‍ 26 റണ്‍സ്് നേടിയ വിരാട് കോഹ് ലി, 37 പന്തില്‍ 31 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു.

നേരത്തെ വെസ്റ്റീന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍ കീസി കാര്‍ട്ടി (9) യുടെ വിക്കറ്റ് വിന്‍ഡീസിന് നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ മൂന്ന് ബാറ്റര്‍മാരും സെഞ്ച്വുറി കണ്ടെത്തുകയായിരുന്നു. ജോണ്‍ കാംപെല്‍, ഷായ് ഹോപ്, ആമിര്‍ ജങ്കൂ എന്നിവരാണ് വിന്‍ഡീസിനായി സെഞ്ച്വറി നേടിയത്.