വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് സമനില
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് സമനില മാത്രം. 352 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഗ്ലെന്‍ ഫിലിപ്സിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും ചെറുത്തുനില്‍പ്പിലൂടെ വിന്‍ഡീസ് സമനില പിടിച്ചു. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം പരാജയമൊഴിവാക്കാൻ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സില്‍ നില്‍ക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
126 പന്തില്‍ 26 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സും 186 പന്തില്‍ 49 റണ്‍സുമായി ഡാരില്‍ മിച്ചലും പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജും വാഷിംഗ്ടണ്‍ സുന്ദറും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ 175 റണ്‍സെടുത്ത് ന്യൂസിലന്‍ഡിന് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ഹെന്‍റി നിക്കോള്‍സാണ് കളിയിലെ താരം. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കും. സ്കോര്‍ ന്യൂസിലന്‍ഡ് 368, 239-5, ഇന്ത്യ 720-9.
അവസാന ദിനം ഡെവോണ്‍ കോണ്‍വെയെയും(65) രചിന്‍ രവീന്ദ്രയയെയും(37) തുടക്കത്തിലെ വീഴ്ത്തി ഇന്ത്യ വിജയപ്രപതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്കോ സ്പിന്നര്‍മാര്‍ക്കോ യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യൻ ബൗളർമാര്‍ വിയര്‍ത്തു. ലഞ്ചിന് പിന്നാലെ രണ്ടാം സെഷനിൽ ടോം ബ്ലണ്ടലിനെ(15) കൂടി മടക്കി അൻഷുൽ കാംബോജ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫിലിപ്സിന്‍റെയും മിച്ചലിന്‍റെയും ചെറുത്തുനില്‍പ്പ് വിജയപ്രതീക്ഷ തകര്‍ത്തു.