ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മൂന്നു സ്പിന്നർമാർ

 

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മൂന്ന് ഇടംകൈയൻ സ്പിന്നർമാരെ കളിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ശനിയാഴ്ച ഗാലെയിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന ഗാലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് കുൽദീപ് യാദവ്, മാനവ് സുതർ, രവീന്ദ്ര ജഡേജ എന്നിവർ അന്തിമ ടീമിൽ ഇടം നേടിയേക്കുമെന്നാണ് സൂചന.

ഇന്ത്യൻ ബൗളിങ് പരിശീലകൻ മോണി മോർക്കലാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കുൽദീപിന്റെ റിസ്റ്റ് സ്പിൻ, ജഡേജയുടെ കൃത്യത, സുതറിന്റെ പന്തിലെ ടേൺ എന്നിവ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് മോർക്കലിന്റെ വിലയിരുത്തൽ. മൂവരുടെ കൂട്ടുകെട്ടിന് ടെസ്റ്റിൽ ഇരുപത് വിക്കറ്റുകൾ വീഴ്ത്താൻ കഴിയുമെന്നാണ് മോർക്കലിന്റെ വിലയിരുത്തൽ.പരിക്കേറ്റ ജസ്‌പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജാവും ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കുന്നത്