രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; ദക്ഷിണാഫ്രിക്ക ടോസ് നേടി, ബാവുമ തിരിച്ചെത്തി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്.
ആദ്യ മത്സരം വിജയിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. എന്നാൽ, ആദ്യ മത്സരം പരാജയപ്പെട്ട ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ക്യാപ്റ്റൻ ടെംബ ബാവുമ ടീമിൽ തിരിച്ചെത്തിയപ്പോൾ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി എന്നിവരെയും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി.
റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30-നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ഏകദിനം വിജയിച്ചതോടെ 1-0ന് പരമ്പരയിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യ ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിനായി കാത്തുനിൽക്കാതെ റായ്പൂരിൽ തന്നെ പരമ്പര നേടാനാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയിലെ പ്രതീക്ഷ നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്.
പ്ലേയിംഗ് ഇലവൻ:
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, ടെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി.
ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.