കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരദ്വാഹനത്തില്‍ രാജാ മുത്തുപ്പാണ്ടി വെള്ളി നേടി. ഗെയിംസിലെ അതിലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
മീരാഭായ് ചാനുവിന് പിന്നാലെ ഇന്ത്യയുടെ അഭിമാനമാവുകയായിരുന്നു രാജാ മുത്തുപ്പാണ്ടി. ഫൈനലില്‍ ആകെ 286 കിലോ ഉയര്‍ത്തിയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. സ്‌നാച്ച് വിഭാഗത്തില്‍ 126 കിലോയും ജെര്‍ക്കില്‍ 160കിലോയും ഉയര്‍ത്തിയാണ് നേട്ടം. ഗെയിംസില്‍ ഭാരദ്വാഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു സ്വര്‍ണവും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ റിഷികാന്ത സിങ് വെള്ളിയും നേടിയിരുന്നു.ബോക്‌സിങ്ങില്‍ 55 കിലോ വിഭാഗത്തില്‍ പാകിസ്താന്റെ സുമാമ റഹ്മാനെ തോല്‍പ്പിച്ച് ജാദുമണി സിങ്ങും വനിതകളുടെ 54 കിലോ വിഭാഗത്തില്‍ പ്രീതി പവാറും ക്വാര്‍ട്ടറിലെത്തി. ഒരു ജയം കൂടി നേടിയാല്‍ ഇരുവര്‍ക്കും മെഡല്‍ ഉറപ്പിക്കാം.