4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ;ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം

 

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിലാണ് ഇന്ത്യ സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് അത്ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 3 മിനിറ്റ് 29.69 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ബഹ്‌റൈൻ വെള്ളിയും ചൈന വെങ്കലവും നേടി.

അതേസമയം, 4×100 മീറ്റർ മിക്‌സഡ് റിലേയിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. 41.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യൻ ടീം മൂന്നാം സ്ഥാനത്തെത്തിയത്. ഗുരിന്ദർവീർ സിങ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, സ്‌നേഹ എസ് എന്നിവരാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.