ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി ഓർമയായി
ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ മിലാനിൽ വച്ചാണ് അന്ത്യം. 1980, 90കളിലെ ഇറ്റാലിയൻ ഫുട്ബോളിന്റെ സുവർണ കാലത്തെ പ്രതിനിധികളിൽ ഒരാൾ കൂടിയാണ് വിട പറഞ്ഞ ബറേസി.
1982ൽ സ്പെയിനിൽ അരങ്ങേറിയ ലോകകപ്പിൽ സുവർ കിരീടം നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994ലെ യുഎസ്എ ലോകകപ്പിൽ ഇറ്റലി ഫൈനലിലേക്ക് കടന്നപ്പോൾ ടീം ക്യാപ്റ്റനും ബറേസിയായിരുന്നു. ഇറ്റാലി ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധക്കോട്ട കാത്തു.
എസി മിലാന്റെ ഇതിഹാസം താരമായ ബറേസി പ്രൊഫഷണൽ കരിയറിൽ ഒറ്റ ക്ലബിനു വേണ്ടി മാത്രം കളിച്ച വൺ ക്ലബ് മാൻ എന്ന വിശേഷണത്തിനും അർഹനായിരുന്നു. 1977 മുതൽ 1997 വരെ നീണ്ട ഐതിഹാസിക ക്ലബ് കരിയാറാണ് അദ്ദേഹത്തിന്റേത്. എസി മിലാൻ രണ്ട് തവണ രണ്ടാം ഡിവിഷനിലേക്ക് (സീരി ബി) തരംതാഴ്ത്തപ്പെട്ടപ്പോഴും അദ്ദേഹം ക്ലബ് വിടാതെ ടീമിനോടു വിശ്വസ്തത പുലർത്തിയ അദ്ദേഹം ടീമിനെ സീരി എയിലേക്ക് തിരികെ എത്തിക്കാനും കഠിനാധ്വാനം ചെയ്തു. 15 സീസണുകളിൽ എസി മിലാൻ നായകനും ബറേസിയായിരുന്നു.