ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്

 

ലോകകപ്പ് സന്നാഹമത്സരത്തില്‍ അട്ടിമറി. ചരിത്രത്തില്‍ ആദ്യമായി ഐവറി കോസ്റ്റ്, ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സിന്, രണ്ടാം പകുതിയില്‍ മുന്നേറ്റം നിലനിര്‍ത്താനായില്ല. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് ദുര്‍ബലരെന്നു കരുതുന്ന ടീമിനോട് തോറ്റത്, ഫ്രാന്‍സിന് വമ്പന്‍ തിരിച്ചടിയാണ്.

അതേസമയം, സന്നാഹമത്സരത്തില്‍ ഇറാഖിനോട് സമനില വഴങ്ങി സ്‌പെയ്ന്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ 15- മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് സ്‌പെയിനായി ഗോള്‍ നേടിയത്. എന്നാല്‍, 26- മിനുറ്റില്‍ തന്നെ ഇറാഖ് തിരിച്ചടിച്ചു. മെര്‍ച്ചാസ് ഡോസ്‌കി ആണ് സമനില ഗോള്‍ നേടിയത്. തിങ്കളാഴ്ച നടക്കുന്ന അടുത്ത സന്നാഹ മത്സരത്തില്‍ സ്‌പെയ്ന്‍ പെറുവിനെ നേരിടും.