ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; കെ.എം. ആസിഫ് ടീമിൽ

 

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അനുഭവസമ്പന്നനായ ഫാസ്റ്റ് ബൗളർ കെ.എം. ആസിഫിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 2 മുതൽ 5 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നിർണായകമായ മത്സരം നടക്കുക. വിഷ്ണു വിനോദാണ് മത്സരത്തിൽ കേരള ടീമിനെ നയിക്കുന്നത്.

ഈ സീസണിൽ കേരളത്തിന്റെ രണ്ടാമത്തെ എവേ മത്സരമാണിത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കം 8 പോയിന്റോടെ കേരളം ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. 11 പോയിന്റുള്ള ഗുജറാത്താണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഭിഷേക് ജെ. നായർ, സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാടെ, അനുരാജ് ജെ.എസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, പവൻ രാജ്, എൻ.പി. ബേസിൽ.