സിഡ്നി ടെസ്റ്റിന് ശേഷം ഖവാജയുടെ റിട്ടയര്‍മെന്റ്

 

ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ശേഷം തന്റെ റിട്ടയര്‍മെന്റ് ഉണ്ടാകുമെന്ന് അറിയിച്ച് ഉസ്മാന്‍ ഖവാജ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ ആരംഭിച്ച താരം തന്റെ അവസാന ടെസ്റ്റും അവിടെ തന്നെയാണ് കളിയ്ക്കുന്നത്.

റിക്കി പോണ്ടിംഗിന് 2011ൽ പരിക്കേറ്റപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ 15 വര്‍ഷ കരിയറിലെ 88ാം ടെസ്റ്റാണ് സിഡ്നിയിൽ കളിയ്ക്കാന്‍ പോകുന്നത്. 6000ലധികം റൺസാണ് താരം ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.

15000ലധികം ഫസ്റ്റ് ക്ലാസ് റണ്ണുകള്‍ നേടിയ താരം 2020-21 സീസണിൽ ക്യൂന്‍സിലാണ്ടിനെ ഷെഫീൽഡ് ഷീൽഡ് കിരീടത്തിലേക്ക് നയിച്ചിരുന്നു. 2023ൽ ഖവാജ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.