ലിയോ, എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്രമാണ് നീ കുറിച്ചിട്ടത്; വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Oct 8, 2026, 13:29 IST
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങിയ അർജന്‍റീനയുടെ ഇതിഹാസ താരം ലിയോണൽ മെസിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ് മോണുമെന്‍റലിൽ ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിന് ശേഷമാണ് മെസി അർജന്‍റീന കുപ്പായമഴിച്ചുവെച്ചത്. അർജന്‍റീനയ്ക്കായുള്ള തന്‍റെ അവിസ്മരണീയമായ യാത്രയെക്കുറിച്ച് മെസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരിച്ചത്.
ലിയോ, ഇത്രയും വർഷങ്ങൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയതിന് ബിഗ് സല്യൂട്ട്, എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്രമാണ് നീ കുറിച്ചിട്ടത്. അർജന്‍റീനയ്ക്കായി നീ കൈവരിച്ച എല്ലാ നേട്ടങ്ങളോടും എനിക്ക് വലിയ ബഹുമാനമുണ്ട്. സ്നേഹത്തോടെ ഒരു ആലിംഗനം, എന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.