ലയണല്‍ മെസിയുടെ ദേശീയ ജഴ്‌സിയില അവസാന മത്സരം ഏഴിന്
രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ദേശീയ ജഴ്‌സിയില അവസാന മത്സരം ഏഴിന്. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബ്യൂണസ് അയേഴ്സിലെ മോര്‍ണിമെന്റല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം.
39കാരനായ താരം പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നായി 125 ഗോളുകള്‍ നേടിയിട്ടുണ്ട്.
അതേസമയം ഇന്നലെ നടന്ന സൗഹൃദ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ ടീമായ ബുര്‍ക്കിനഫാസോയെ എതിരില്ലാത്ത ഏഴ് ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തി. ഫിഫ ലോക റാങ്കിങില്‍ 62ാം സ്ഥാനത്തുള്ള ബുര്‍ക്കിനഫാസോയ്‌ക്കെതിരെ ശക്തമായ ടീമിനെയാണ് അര്‍ജന്റീന ഇറക്കിയത്. ലൗറ്റാരോ മാര്‍ട്ടിനെസ്, ജാന്‍ലൂക്ക പ്രസ്റ്റിയാനി, നിക്കോ പാസ്, അല്‍വാരസ്, മസ്റ്റാന്റുവാനോ, സിമയോണി, എന്നിവരാണ് ഗോള്‍ നേടിയത്. മൂമോനി ഡിയാലോ സെല്‍ഫ് ഗോള്‍ വഴങ്ങി.
ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.