ലോകകപ്പ് കിരീടം നിലനിർത്താൻ മെസി ടീം; പൗലോ ഡിബാലയ്ക്ക് ഇടമില്ല
May 29, 2026, 13:35 IST
2026 ഫിഫ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സലോണി പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിനെ ഇത്തവണയും നയിക്കുന്നത് ലയൺ മെസി തന്നെയാണ്. ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ ഖത്തറിലെ പുൽമൈതാനങ്ങളെ ത്രസിപ്പിച്ച എതാണ്ട് എല്ലാ താരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ 32 കാരനായ അറ്റാക്കർ പൗലോ ഡിബാലക്ക് ഇത്തവണ ടീമിലിടം കിട്ടിയില്ല.