മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

 
സീനിയർ പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ഏകദിന ടീമിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷമിയെ പരിഗണിക്കുന്നതായാണ് ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ കായികക്ഷമതയും സമീപകാലത്തെ പ്രകടനവും വിലയിരുത്തിയ ശേഷമാണ് സെലക്ടർമാർ ഈ നീക്കം നടത്തുന്നത്.
2026-ലെ തിരക്കേറിയ ക്രിക്കറ്റ് കലണ്ടറിൽ പരിചയസമ്പന്നരായ താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കും. ജനുവരി 11-നാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരി 3നോ 4നോ ആകും ടീം പ്രഖ്യാപിക്കുക. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ഒരു ടീമിലേക്ക് ഷമിയെ ഇതുവരെ പരിഗണിച്ചിരുന്നില്ല.