ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ വിചിത്ര നടപടിയുമായി പിസിബി

 

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ വിചിത്ര നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടീമിലെ ഏഴ് പ്രമുഖ താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരികെ വിളിച്ചു. മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഘ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. പരമ്പരയിലെ അവസാന മത്സരത്തിന് മുൻപായി മുതിർന്ന താരങ്ങൾക്ക് പകരം യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താരങ്ങൾക്ക് പുറമെ ടീമിന്‍റെ പരിശീലക സംഘത്തിലും പിസിബി വൻ അഴിച്ചുപണി നടത്തി. ഹെഡ് കോച്ച് സർഫറാസ് അഹമ്മദിനെ സ്ഥാനത്തുനിന്ന് മാറ്റി പകരം മൈക്ക് ഹെസന് ചുമതല നൽകി. ബൗളിങ് കോച്ച് ഉമർ ഗുലിന് പകരം ആഷ്‌ലി നോഫ്കെയെയാണ് പുതിയ ബൗളിങ് കോച്ചായി നിയമിച്ചിരിക്കുന്നത്.