ചരിത്രമെഴുതി പ്രഗ്നാനന്ദ; ഗ്രാൻഡ് ചെസ് ടൂർ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരം
Aug 28, 2026, 10:58 IST
ഇറ്റാലിയൻ-അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവാനയെ തകർത്ത് ഗ്രാൻഡ് ചെസ് ടൂർ കിരീടം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും തകർപ്പൻ തിരിച്ചുവരവിലൂടെയാണ് താരം കിരീടത്തിലേക്ക് കുതിച്ചെത്തിയത്. ഈ നേട്ടത്തോടെ ഗ്രാൻഡ് ചെസ് ടൂർ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രവും പ്രഗ്നാനന്ദ സ്വന്തമാക്കി.
ക്ലാസിക്കൽ റൗണ്ടുകൾ അവസാനിക്കുമ്പോൾ ആറ് പോയിന്റിന് പിന്നിലായിരുന്ന പ്രഗ്നാനന്ദ റാപ്പിഡ്, ബ്ലിറ്റ്‌സ് റൗണ്ടുകളിൽ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. തുടർച്ചയായി രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് കരുവാനയെ മറികടന്ന പ്രഗ്നാനന്ദ, ബ്ലിറ്റ്‌സ് റൗണ്ടിലും ആധിപത്യം നിലനിർത്തി. 15-13 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരത്തിന്റെ ചരിത്ര വിജയം.