ഗുവാഹത്തിയിൽ മഴ; ഐപിഎല്ലിലെ 'റോയൽ' പോര് വൈകുന്നു
Apr 10, 2026, 19:49 IST
ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു രാജസ്ഥാന്‍ റോയല്‍സുമായുള്ള ഹൈവോള്‍ട്ടേജ് പോരാട്ടം മഴയെ തുടർന്നു വൈകുന്നു. മത്സരം നടക്കുന്ന ഗുവാഹത്തിയിൽ മഴ തുടരുകയാണ്. ഇതോടെ ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല.
തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാനും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് മൂന്നാമത് നില്‍ക്കുന്ന ആര്‍സിബിയും നടപ്പ് സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന ടീമുകളാണ്. ഇരു ടീമുകളുടേയും ബാറ്റിങ് നിര അപാര ഫോമിലാണ്.
വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ടിം ഡേവിഡ് അടക്കമുള്ള താരങ്ങള്‍ കരുത്തോടെ നില്‍ക്കുന്നു. മറുഭാഗത്ത് 15കാരനായ ഓപ്പണര്‍ വൈഭവ് സൂര്യവംശി എതിര്‍ നിരയ്ക്കു വിതയ്ക്കുന്ന ഭീതി ചെറുതല്ല. താരവും യശസ്വി ജയ്സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് മുതല്‍ രാജസ്ഥാന്‍ ബാറ്റിങിനു വലിയ ആഴമുണ്ട്.