ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്

 

 

ഐപിഎല്ലിൽ സർവകാല റെക്കോർഡ് സ്ഥാപിച്ച് 27 കോടിയ്ക്കു ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് പോയ ഋഷഭ് പന്ത് മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഈ സീസണിലെ ഐപിഎൽ പോരാട്ടങ്ങൾ അവസാനിച്ച് ഒരു മാസം കഴിയുമ്പോൾ ആരംഭിച്ച താരക്കൈമാറ്റ വിൻഡോയിലൂടെയാണ് പന്ത് മടങ്ങിയെത്തുന്നത്. പകരമൊരു താരത്തേയും ബാക്കി പണവും നൽകിയാണ് ‍ഡൽഹി ലഖ്നൗവുമായി കരാർ ഉറപ്പച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

ഐപിഎല്ലിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിന് വഴി തുറന്നാണ് പന്ത് തിരിച്ചെത്തുന്നത്. സ്പിന്നർ കുൽദീപ് യാദവിനെ പകരമായി നൽകിക്കൊണ്ടുള്ള ഒരു വമ്പൻ 'പ്ലെയർ പ്ലസ് ക്യാഷ്' കരാറിലാണ് ഇരു ടീമുകളും എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.

ലഖ്‌നൗ 27 കോടി രൂപയ്ക്കാണ് പന്തിനെ ലേലത്തിൽ സ്വന്തമാക്കിയത്. എന്നാൽ കുൽദീപിന്റെ ഐപിഎൽ കരാർ തുക 13.25 കോടി രൂപയാണ്. അതിനാൽ പന്തിനെ സ്വന്തമാക്കാനുള്ള കരാർ പൂർത്തിയാക്കാൻ കുൽദീപ് യാദവിനൊപ്പം 13.75 കോടി രൂപയും കൂടി ഡൽഹി ക്യാപിറ്റൽസ് ലഖ്‌നൗവിന് നൽകും.