സൂപ്പര്‍ കിംഗ്സ് ടീമിനൊപ്പം ചേരാനായി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയിലെത്തി

 

ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനൊപ്പം ചേരാനായി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയിലെത്തി. വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ സഞ്ജുവിനെ വൻ ആവേശത്തോടെയാണ് ഫ്രാഞ്ചൈസി സ്വീകരിച്ചത്.

സഞ്ജുവിന്റെ വരവ് സോഷ്യൽ മീഡിയയിലൂടെ സിഎസ്‌കെ ആഘോഷമാക്കി."ചേട്ടൻ ഇൻ ചെന്നൈ" എന്ന ക്യാപ്‌ഷനോടെ സഞ്ജു എത്തുന്ന ചിത്രം പങ്കുവെച്ച സിഎസ്‌കെ, "ഞങ്ങൾ കാത്തിരുന്ന നിമിഷം, ലോക ചാമ്പ്യൻ സഞ്ജു സാംസൺ എത്തിക്കഴിഞ്ഞു" എന്നും കുറിച്ചു. സഞ്ജുവിന്‍റെ ചെന്നൈയിലെ 'ഓറ' വ്യക്തമാക്കുന്ന പ്രത്യേക വീഡിയോയും ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.