സഞ്ജു ഓപ്പണർ, വൈഭവ് പുറത്ത്; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യ്ക്കുള്ള ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്തു
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് മുൻ താരം ചേതേശ്വർ പൂജാര. ലക്നൗവിൽ നടക്കുന്ന മത്സരത്തിനായി മലയാളി താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കി, അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസണെ ഓപ്പണറാക്കാനാണ് പൂജാരയുടെ നിർദേശം. ഇഷാൻ കിഷൻ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, തിലക് വർമ്മ, ശിവം ദുബെ എന്നിവർ മധ്യനിരയിൽ അണിനിരക്കും.
ഓൾറൗണ്ടർമാരായി നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ എന്നിവരെയും സ്പിന്നറായി കുൽദീപ് യാദവിനെയും ഉൾപ്പെടുത്തിയ പൂജാര, പേസ് നിരയിൽ പ്രിൻസ് യാദവിനും അർഷ്ദീപ് സിംഗിനും അവസരം നൽകി.
പൂജാര തിരഞ്ഞെടുത്ത് പ്ലെയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്.