അടിച്ചുതകർത്ത് സഞ്ജു; വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയ്ക്ക് മിന്നും തുടക്കം
Oct 9, 2026, 20:01 IST
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസണിന്റെ അർധ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ഒമ്പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്കോർ 100 കടന്നു. സിക്സറുകളും ഫോറുകളും പായിച്ച് മിന്നുന്ന ഫോമിൽ ബാറ്റ് ചെയ്യുന്ന സഞ്ജുവിന് കൂട്ടായി ഇഷാൻ കിഷനാണ് ക്രീസിലുള്ളത്. 12 പന്തിൽ നിന്ന് 20 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ആദ്യ മത്സരത്തിൽ വിജയം നേടിയ ഇന്ത്യൻ സംഘം രണ്ടാം അങ്കത്തിനിറങ്ങിയത്. ടീമിൽ തുടരുന്ന സഞ്ജുവിന്റെ ബാറ്റിങ് മികവ് പരമ്പരയിലെ ലീഡ് 2-0 ആയിയർത്താൻ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.