ടി20യിൽ വേഗത്തിൽ 4000 റൺസ് പൂർത്തിയാക്കുന്ന താരമായി സ്മൃതി മന്ദാന
ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന നേട്ടം സ്വന്തമാക്കി സ്മൃതി മന്ദാന . കൂടാതെ, ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം വനിതാ താരവും സ്മൃതിയാണ്. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യിൽ മന്ദാന 25 റൺസെടുത്ത് പുറത്തായിരുന്നു. ഇതിനിടെയാണ് താരം 4000 ക്ലബിലെത്തിയത്. കിവീസിന്റെ സൂസി ബേറ്റ്‌സാണ് ഇതിന് മുമ്പ് നാലായിരം ക്ലബിൽ ഇടം നേടയ വനിതാ താരം. വേഗത്തിൽ 4,000 റൺസ് തികച്ച താരം സ്മൃതി മന്ഥാനയാണ്.
154 മത്സരങ്ങളിൽ നിന്നാണ് സ്മൃതി ഈ അപൂർവ നേട്ടം കൈവരിച്ചത്. 148 ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ചുറിയും 31 അർധ സെഞ്ചുറികളും മന്ദാനയുടെ പേരിലുണ്ട്. 112 റൺസാണ് ഉയർന്ന സ്‌കോർ.ഈ പട്ടികയിൽ ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സാണ് ഒന്നാമത്. സൂസി 174 ഇന്നിംഗ്സുകളിൽ നിന്ന് 4716 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 28 അർധ സെഞ്ചുറികളും ഇതിലുണ്ട്. പുറത്താവാതെ നേടിയ 124 റൺസാണ് സൂസിയുടെ ഉയർന്ന സ്‌കോർ.ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 163 ഇന്നിംഗ്സുകളിൽ നിന്ന് 3669 റൺസ് കൗർ നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 14 അർധ സെഞ്ചുറികളും ഉൾപ്പെടെ 103 റൺസാണ് ഉയർന്ന സ്‌കോർ.
അതേസമയം, ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ എട്ട് വിക്കറ്റിന് ജയം . വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് നേടിയത്. 43 പന്തിൽ 39 റൺസ് നേടിയ വിഷ്മി ഗുണരത്‌നെ ലങ്കയുടെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിൽ ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിന് ലക്ഷ്യം മറികടന്നു. 44 പന്തിൽ 68 റൺസുമായി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.